top of page
Search

കോവിഡിന് ശേഷമുള്ള ആരോഗ്യ പരിപാലനം ആയുർവ്വേദത്തിലൂടെ


കോവിഡിന് ശേഷം ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ ഗൗരവത്തോടെ തന്നെ കാണണം. കൊവിഡ് സ്ഥിരീകരിച്ച ഓരോരുത്തരുടെയും അനുഭവങ്ങള്‍ വ്യത്യസ്തമാണ്. ചിലര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടെങ്കില്‍ ചിലരില്‍ പ്രകടമായ യാതൊരു ലക്ഷണങ്ങളും ഉണ്ടായില്ല. സമാനമായ രീതിയിലാണ് കൊവിഡിന് ശേഷവും.

കോവിഡ്-19 പോസിറ്റീവായവരില്‍ 10 ശതമാനത്തോളം ആളുകളില്‍ നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്വാസ തടസ്സം, വിട്ടുമാറാത്ത ക്ഷീണം, ശരീരവേദന, വിഷാദം, ഹൃദയപേശികളിലെ ബലക്കുറവ് തുടങ്ങി പല പ്രശ്‌നങ്ങളും കൊവിഡ് മൂലം ഉണ്ടായേക്കാമെന്ന് പറയപ്പെടുന്നു.


സാധാരണയായി കണ്ടുവരുന്ന ബുദ്ധിമുട്ടുകൾ

  • മാനസികാരോഗ്യത്തെ ബാധിക്കാം: ഉത്‌കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ, അകാരണമായ ഭയം എന്നിവ ഉണ്ടാകാം.

  • പേശികളെയും അസ്ഥികളെയും ബാധിക്കാം: സന്ധിവേദന, പേശീവേദന, തളർച്ച, അകാരണമായ ക്ഷീണം എന്നിവ ഉണ്ടാകാം.

  • നാഡീവ്യവസ്ഥ: പക്ഷാഘാതം, തലവേദന, ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടൽ, ഓർമ്മക്കുറവ്, ഏകാഗ്രതക്കുറവ്, സംഭ്രമം, ഉറക്കക്കുറവ്, ബ്രെയിൻ ഫോഗിങ് എന്നിവ ഉണ്ടാകാം.

  • ശ്വസന വ്യവസ്ഥ: നീണ്ടകാലം നിൽക്കുന്ന വരണ്ട ചുമ, നെഞ്ചുവേദന, ശ്വാസതടസ്സം, പൾമണറി ഫൈബ്രോസിസ്, പൾമണറി ആർട്ടറി ഹൈപ്പർ ടെൻഷൻ, എംബോളിസം എന്നിവ ഉണ്ടാകാം.

  • രക്തചംക്രമണ വ്യവസ്ഥ: ഹൃദയത്തെ ഗുരുതരമായി ബാധിക്കാം. വളരെ നീണ്ടകാലം കിതപ്പ് അനുഭവപ്പെടാം. ഹൃദയസ്തംഭനം, മയോകാർഡൈറ്റിസ്, കാർഡിയോ മയോപ്പതി എന്നിവ ഉണ്ടാകാം.

  • മറ്റ് പ്രശ്നങ്ങൾ: കരൾ, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവ കണ്ടുവരാറുണ്ട്.

കോവിഡ് രോഗം മാറിയവർക്കു ശരീരബലം വീണ്ടെടുക്കുന്നതിനും കുറഞ്ഞിരിക്കുന്ന രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുന്നതിനും നിലനിൽക്കുന്ന രോഗലക്ഷണങ്ങൾ ശമിപ്പിക്കുന്നതിനും ആയുർവ്വേദ ചികിത്സകൾ അനിവാര്യമാണ്. രോഗിയുടെ ശരീരബലവും സത്വബലവും അനുസരിച്ചു ആയുർവ്വേദ മരുന്നുകളും 7 മുതൽ 10 ദിവസം വരെയുള്ള ആയുർവ്വേദ കിടത്തിചികിത്സയും കണ്ടംകുളത്തി ആയുർവ്വേദ ഹോസ്പിറ്റലിൽ ഡോ. റോസ്മേരി വിൽ‌സന്റെ നേതൃത്വത്തിൽ ചെയ്തുവരുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: WhatsApp.

7 views0 comments

Recent Posts

See All
bottom of page