top of page
Search
Writer's pictureMarketing Kandamkulathy

മൈഗ്രൈൻ



ശക്തമായ തലവേദനക്കൊപ്പം ചില പ്രത്യേകതരം ലക്ഷണങ്ങൾ കൂടി കണ്ടുവരുമ്പോഴാണ് അത് മൈഗ്രൈൻ ആണെന് പറയുന്നത്. ഇന്നു ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന തലവേദനയും ചെന്നിക്കുത്ത് അഥവാ മൈഗ്രൈൻ ആണ്. സൂര്യാവർത്തം, അർദ്ധവഭേദകം തുടങ്ങിയ പേരുകളിലാണ് ഈ രോഗത്തെ ആയുർവ്വേദത്തിൽ വിവരിക്കുന്നത്.


മൈഗ്രൈന്റ കാരണങ്ങൾ എന്തെല്ലാം?

  • എണ്ണയും മസാലയും ഉപ്പും അധികമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത്.

  • കൂടുതൽ നേരം വെയിൽ കൊള്ളുന്നത്.

  • മാനസിക സമ്മർദ്ദം അധികമായി അനുഭവിക്കുന്നത്.

  • അധിക സമ്മർദ്ദം

  • ദഹന കുറവ്

  • അമിത മദ്യപാനവും പുകവലിയും

  • ഹോർമോണുകളിൽ വരുന്ന വ്യതിയാനം,പ്രധാനമായും ആർത്തവ സമയത്തും അമിതഗർഭ നിരോധന ഗുളികകൾ ഉപയോഗിക്കുന്നതിനാലും വരുന്ന മാറ്റങ്ങൾ

  • ഉറക്ക രീതിയിൽ വരുന്ന മാറ്റങ്ങൾ


ലക്ഷണങ്ങൾ

  • തല കുത്തിപൊളിയുന്നതു പോലെയുള്ള അസഹനീയമായ വേദനയാണ് മൈഗ്രൈൻ. കൃത്യ സമയത്തു ചികിത്സിച്ചില്ലെങ്കിൽ രണ്ടു ദിവസം വരെ നീണ്ട്‌ നിന്നേക്കാം.

  • "അർദ്ധശീർഷ വേദന" അതായത് തലയുടെ പകുതി ഭാഗത്തു ഉണ്ടാകുന്ന വേദന.

  • കഴുത്ത്, പുരികം, ചെവി, കണ്ണുകൾ, നെറ്റി എന്നീ മേഖലകളിൽ കുത്തേറ്റത് പോലെയുള്ള വേദന.

  • ഉച്ചത്തിലുള്ള ശബ്ദത്തിനോടുള്ള അസഹ്യത.

  • വിട്ടുമാറാത്ത തലവേദന മൂലം ചില ആളുകൾക്ക് വെർട്ടിഗോ അഥവാ തലകറക്കം വരെ വന്നേക്കാം.


ചികത്സ

പ്രധാനമായും നസ്യം അഥവാ മൂക്കിലൂടെ മരുന്ന് ഉറ്റിക്കുന്ന ചികിത്സാ രീതിയാണ് ചെയുന്നത്. മൈഗ്രൈനും നീണ്ട്‌ നിൽക്കുന്ന തലവേദനയ്ക്കും പരിഹാരം കാണുവാൻ ഇത് വളരെ ഉത്തമമെന്നു വിശേഷിപ്പിക്കാവുന്ന പഞ്ചകർമ ചികിത്സ രീതിയാണ്. കൂടാതെ രോഗിയുടെ ത്രിദോഷങ്ങളെ സമാവസ്ഥയിലോട്ടു കൊണ്ടുവരുന്ന കഷായങ്ങളും, അരിഷ്ടങ്ങളും, ഗുളികകളും, ലേഹ്യങ്ങളും വൈദ്യനിർദ്ദേശ പ്രകാരം രോഗലക്ഷണങ്ങൾക്കു അനുസരിച്ചു പ്രയോഗിക്കുന്നു.


ശ്രദ്ധിക്കേണ്ടത്

  • ഒരിക്കലും അധിക സമ്മർദ്ദത്തിനെ കൂടെകൂട്ടാതിരിക്കുക.

  • എന്നും കൃത്യസമയത്തും മതിയായ സമയവും ഉറങ്ങുവാൻ ശ്രമിക്കുക.

  • പ്രഭാതത്തിൽ 20 മിനിട്ട് എങ്കിലും നടക്കുന്നത് വളരെ നല്ലതാണ്. ഇത് ശാരീരികമായും മാനസികമായും ഊർജം വർദ്ധിപ്പിക്കും.

  • എരിവും പുളിയും അധികമായ ഭക്ഷണങ്ങൾ കുറയ്ക്കുക. കറുവപ്പട്ട, ഇഞ്ചി, ഗ്രാമ്പു, കുരുമുളക് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

  • ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ അവയുടെ വെളിച്ചം പരമാവധി കുറച്ചു ഉപയോഗിക്കുവാൻ ശ്രമിക്കുക.

  • ആവശ്യത്തിന് വെള്ളം കുടിക്കുക, നിർജലീകരണം ഒഴിവാക്കുക. വിശന്നിരിക്കുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് പ്രഭാത ഭക്ഷണം വൈകാതെയിരിക്കുക.

  • യോഗ, മെഡിറ്റേഷൻ, കൃത്യമായ വ്യായാമം എന്നിവ ശീലിക്കുക.

  • കഫീൻ കൂടുതലുള്ള പാനീയങ്ങൾ കഴിയുന്നത്ര കുറയ്ക്കുക.

ഭൂരിപക്ഷം തലവേദനകളും നിസാരമായ കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്നവയാണ്. സമ്മർദ്ദം കുറിച്ചുള്ള ജീവിതശൈലിയിലൂടെ വലിയൊരളവ് തലവേദനകളും മാറ്റാൻ പറ്റും.

97 views0 comments

Recent Posts

See All

Comments


bottom of page