Search

പ്രസവാന്തര സംരക്ഷണം, ആയുർവ്വേദത്തിലൂടെ...

പ്രസവശേഷം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യപരിപാലനം തികച്ചും ശാസ്ത്രീയവും പരമ്പരാഗതവുമായ രീതിയിൽ കണ്ടംകുളത്തി ആയുർസൗഖ്യം ആയുർവ്വേദ ഹോസ്പിറ്റലിൽ വിദഗ്ധരായ ഡോക്ടർസിന്റെ നേതൃത്വത്തിൽ 10 വർഷത്തിലധികമായി ചെയ്തുവരുന്നു. പ്രശസ്ത ഡോക്ടർ റോസ്മേരി വിൽ‌സന്റെ ശിക്ഷണത്തിൽ പരിശീലിച്ച പരിചയസമ്പന്നരായ ആയമാരാണ് ഓരോ അമ്മയെയും കുഞ്ഞിനേയും പ്രത്യേകം ശുശ്രൂഷിക്കുന്നത്.



ഒരു സൂതികയ്ക്കു ഒരു ആയ എന്ന രീതിയാണ് കണ്ടംകുളത്തി ആയുർസൗഖ്യത്തിൽ നടത്തിവരുന്നത്. അതിരപ്പിള്ളിയുടെ മനോഹാരിതയിൽ പ്രത്യേകം കോട്ടേജുകളായി നിർമിച്ചിരിക്കുന്ന ഈ ഹോസ്പിറ്റൽ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു നവജാതശിശുവിനും അമ്മയ്ക്കും ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചാണ് പ്രസവരക്ഷയുടെ ചികിത്സകൾ ചെയ്യുന്നത്. സുഖപ്രസവകാർക്ക് പ്രസവം കഴിഞ്ഞു നാലാം ദിവസം മുതലും സിസ്സേറിയൻ ഡെലിവെറിക്കാർക്കു സ്റ്റിച്ചുകൾ മുഴുവനായും ഉണങ്ങിയതിനു ശേഷവുമാണ് (സാധാരണയായി 15 - 20 ദിവസം) ചികിത്സകൾ ചെയ്യുക. കുഞ്ഞിനാണെങ്കിൽ പൊക്കിൾകൊടി പൊഴിഞ്ഞു പോയതിനുശേഷമാണ് എണ്ണതേച്ചു കുളി തുടങ്ങുക.


ഏതു വിധത്തിലുള്ള പ്രസവമാണെങ്കിലും അലോപ്പതി ഹോസ്പിറ്റലിൽനിന്നും ഡിസ്ചാർജായാൽ നേരിട്ട് കണ്ടംകുളത്തി ആയുർസൗഖ്യത്തിൽ വന്നു പ്രസവശുശ്രൂഷകൾ തുടങ്ങാവുന്നതാണ്. വയറുകുറയുവാനും നടുവേദനയ്ക്കുമുള്ള ചികിത്സകൾ ഉള്ളതിനാൽ എത്രയും വേഗം ചികിത്സകൾ ചെയ്യുവാൻ തുടങ്ങുന്നതാണ് നല്ലത്. അമ്മയ്ക്കൊരു സഹായത്തിനു ഒരാൾക്കും മൂത്തകുട്ടികളുണ്ടെങ്കിൽ അവർക്കും കൂടെ നിൽക്കാവുന്നതാണ്. 16 ദിവസം മുതലുള്ള സൂതിക പാക്കേജുകൾ കണ്ടംകുളത്തി ആയുർസൗഖ്യം ആയുർവ്വേദ ഹോസ്പിറ്റലിൽ ലഭ്യമാണ്.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 8589 889 200 (Mon - Sat, 9am to 5pm).

6 views0 comments

Recent Posts

See All