കാല്‍മുട്ടുകള്‍ക്കു വരുന്ന വേദന ഇപ്പോള്‍ ഭൂരിഭാഗം പേരിലും കാണുന്ന ഒരു വാതരോഗമാണ്. മുട്ടിനെ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന ഒന്നല്ല ഈ കാല്‍മുട്ടുവേദന. മറ്റു പല രോഗങ്ങളുടെയും അനുബന്ധമായും കാല്‍മുട്ടില്‍ വേദന വരാം. കൊച്ചുകുട്ടികളിലെ കാല്‍മുട്ടു വേദനയ്ക്ക് അമിതവണ്ണവും സമീകൃതാഹാരത്തിന്റെ കുറവും പ്രധാന കാരണങ്ങളാണ്. മുട്ടു തേയ്മാനം, മുട്ടിനിടയില്‍ വരുന്ന ഫ്ലൂയിഡിന്റെ കുറവ്, മുട്ടുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മറ്റു ഞരമ്പുകള്‍ക്കും ലിഗമെണ്ട്കള്‍ക്കുമൊക്കെ വരുന്ന നീര്‍ക്കെട്ടുമൊക്കെ മുതിര്‍ന്നവരിലെ മുട്ടുവേദനയുടെ കാരണങ്ങളാണ്. ജാനു സന്ധിയെ ആശ്രയിച്ചു നില്‍ക്കുന്ന മര്‍മത്തില്‍ വരുന്ന ക്ഷതങ്ങള്‍, വാഹനാപകടങ്ങള്‍ക്കിടെ ഉണ്ടാകാവുന്ന ചതവ് എന്നിവയൊക്കെ കാല്‍മുട്ടിനു വേദനയും നിരുമൊക്കെ ഉണ്ടാക്കാം.
ആര്‍ത്തവിവാരമം കഴിഞ്ഞ സ്രതീകളില്‍ അവരുടെ ഈസ്ട്രജൻ ഹോര്‍മോണില്‍ വരുന്ന വ്യത്യാസങ്ങളും കാല്‍സ്യത്തിന്റെ കുറവും തൈറോയ്ഡിനു വരുന്ന മാറ്റങ്ങളുമെല്ലാം മുട്ടിനു തേയ്മാനവും വേദനയും ഉണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ആമവാതം മുതലായ ആര്‍ത്രെറ്റിക് ചെയ്ഞ്ചസ് രോഗാവസ്ഥയിലും മുട്ടുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ ഉണ്ടാകാം. ഇവിടെയും രോഗകാരണം മനസ്സിലാക്കിയുള്ള ചികിത്സയാണ് വേണ്ടത്.
Yorumlar